അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, July 3, 2020 11:50 PM IST
നെ​ടു​മ​ങ്ങാ​ട് :ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​യി​രു​ന്ന ജി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ക​മ്യൂ​ണി​സ്റ്റ് ആ​യി​രു​ന്നു​വെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ജി. ​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.​ജി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​ഞ്ചി​റ ടാ​ഗോ​ർ ആ​ർ​ട്സ് ക്ല​ബി​ലെ ജി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ,വി​ബി ജ​യ​കു​മാ​ർ,എം​സി​കെ നാ​യ​ർ, വി ​രാ​ജീ​വ്, പി ​കൃ​ഷ്ണ​പി​ള്ള,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.