ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍​ക്ക് സ്നേ​ഹാ​ദ​രം
Friday, July 3, 2020 11:52 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : 99-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍​ക്ക് സ്നേ​ഹാ​ദ​രം. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പു​സ്ത​ക സ​മാ​ഹാ​ര​വും പൊ​ന്നാ​ട​യും സ​മ​ർ​പ്പി​ച്ചു.
കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍​ക്ക് വ​സ​തി​യി​ല്‍ ചെ​ന്ന് ആ​ദ​രം അ​ര്‍​പ്പി​ച്ചു. ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രാ​ര്‍​ഥ​നാ​യ​ജ്ഞം ന​ട​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്രാ​നി​ന്‍റെ ഭാ​ര​വാ​ഹി​ക​ള്‍ ഗോ​പി​നാ​ഥ​ന്‍​നാ​യ​രെ​യും പ​ത്നി സ​ര​സ്വ​തി​യ​മ്മ​യെ​യും ആ​ദ​രി​ച്ചു. കെ​എ​സ്ആ​ർ​ടി​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കി​യ ബ്രേ​ക്ക് ദി ​ചെ​യി​ൻ കൈ​പ്പു​സ്ത​കം ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. സ​മൂ​ഹം ഒ​ന്നാ​കെ ജാ​ഗ്ര​ത കാ​ത്തു സൂ​ക്ഷി​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ സ​മ്പ​ർ​ക്ക വി​വ​ര​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക, നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ണ് കൈ​പ്പു​സ്ത​ക​ത്തി​ലൂ​ടെല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ പറഞ്ഞു .