ജില്ലയിൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Friday, July 3, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ക​ള​ക്ട​റേ​റ്റി​ല്‍ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. എ​ന്നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കി സ്ളാ​ബ് ശേ​ഖ​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഇ​തി​നാ​യി ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
താ​ഴെ​ത്ത​ട്ടി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 2,750 ല്‍ ​അ​ധി​കം വ​രു​ന്ന ബൂ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കും. ഓ​ഫീ​സ് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഓ​രോ ബൂ​ത്തി​ലും പ​ര​മാ​വ​ധി ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചാ​കും നി​രീ​ക്ഷ​ണം ന​ട​ത്തു​ക. ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളു. ഇ​ത് ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദാ​ക്കും.
ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​ര​ന്ത​രം യാ​ത്ര​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​എ​സ്എ​സ്‌​സി​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്ത​ണ​മെ​ന്നു​കാ​ട്ടി വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ത്തു​ന​ല്‍​കും.
പൊ​തു​ജ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.