കെ​യ​ര്‍ ഹോം ​പ​ദ്ധ​തി: വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന്
Friday, July 3, 2020 11:52 PM IST
ക​ഴ​ക്കൂ​ട്ടം : പ്ര​ള​യ ദു​രി​ത ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച കെ​യ​ര്‍ ഹോം ​പ​ദ്ധ​തി​യി​ലെ ര​ണ്ടാ​യി​രാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും.

കു​മാ​ര​പു​രം പ​ടി​ഞ്ഞാ​റ്റി​ൽ ലെ​യി​നി​ല്‍ സി​ദ്ധാ​ര്‍​ഥ​നാ​ണ് ര​ണ്ടാ​യി​രാ​മ​ത്തെ വീ​ടി​ന്‍റെ അ​വ​കാ​ശി. കെ​യ​ര്‍ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ ആ​കെ 2092 വീ​ടു​ക​ളാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​മി​ച്ച് കൈ​മാ​റു​ന്ന​ത്.

ഇ​തി​ൽ 1999 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി ക​ഴി​ഞ്ഞു. ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തി​ല്‍ ഒ​രു വീ​ട് കൂ​ടി കൈ​മാ​റു​ന്ന​തോ​ടെ 2000 വീ​ടു​ക​ള്‍ എ​ന്ന ല​ക്ഷ്യം നി​റ​വേ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.സ​മ​യ ബ​ന്ധി​ത​മാ​യി ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ക വ​ഴി ന​വ​കേ​ര​ള നി​ര്‍​മി​തി​ക്കാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ന്‍​നി​ര​യി​ലെ​ത്താ​ന്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്കു ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത് തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​ണ് 497 വീ​ടു​ക​ള്‍. എ​റ​ണാ​കു​ളം 362 , ഇ​ടു​ക്കി212 , പാ​ല​ക്കാ​ട് 206, ആ​ല​പ്പു​ഴ 180 , പ​ത്ത​നം​തി​ട്ട 114 , മ​ല​പ്പു​റം 90, ,വ​യ​നാ​ട് 84, കോ​ട്ട​യം 83 , തി​രു​വ​ന​ന്ത​പു​രം 59 , കോ​ഴി​ക്കോ​ട് 44 , കൊ​ല്ലം 42 , ക​ണ്ണൂ​ര്‍ 20 , കാ​സ​ര്‍​ഗോ​ഡ് ഏ​ഴു​വീ​ടു​ക​ളും സ​ഹ​ക​ര​ണ വ​കു​പ്പ് കെ​യ​ര്‍ ഹോം ​പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.