പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ർ​ത്താ​വും നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, July 3, 2020 11:52 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡ്ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്കം വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ർ​ത്താ​വും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.​പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​ത്താ​വി​നൊ​പ്പം വെ​ങ്ങാ​നൂ​രി​ലെ ആ​ധാ​ര​മെ​ഴു​ത്താ​ഫീ​സി​ൽ വ​ന്ന ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സ്വ​ദേ​ശി​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചി​രു​ന്നു.
സ​മ്പ​ർ​ക്ക​മു​ണ്ടാ​യെ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​സി​ഡ​ന്‍റി​നെ​യും ഭ​ർ​ത്താ​വി​നെ​യും ആ​ധാ​ര​മെ​ഴു​ത്താ​ഫീ​സി​ലെ മ​റ്റ് മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യും​വീ​ടു​ക​ളി​ൽ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.​ഇ​ന്ന് ഇ​വ​ർ​ക്ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു ആ​ലു​വി​ള സ്വ​ദേ​ശിവെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ആ​ധാ​ര​മെ​ഴു​ത്താ​ഫീ​സി​ലെ​ത്തി​യ​ത്.