ആ​ശ​ങ്ക​യേ​റു​ന്നു; ത​ല​സ്ഥാ​നം അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്
Saturday, July 4, 2020 11:19 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ദി​നം​പ്ര​തി വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ട ാകു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ ആ​ശ​ങ്ക​യേ​റു​ന്നു. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ 16 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 1,068 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

1,059 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 18,047 പേ​ർ വീ​ടു​ക​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 57 പേ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യും 34 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 256 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം 516 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

435 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. നി​ല​വി​ൽ ജി​ല്ല​യി​ൽ 72 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1,996 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 20,299 ആ​ണ്. നാ​ഗ​രൂ​ർ, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പാ​റ​ശാ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ട് ആ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ർ​ക്ക​റ്റു​ക​ളി​ലെ ക​ട​ക​ൾ രാ​ത്രി ഏ​ഴി​ന് അ​ട​യ്ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലും പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീ​വി​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ന​ഗ​ര​വാ​സി​ക​ളെ ഏ​റ്റ​വു​മ​ധി​കം ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​നു പു​റ​മേ റി​യാ​ദി​ൽ നി​ന്ന് ജൂ​ലൈ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ കു​ന്നു​വി​ള സ്വ​ദേ​ശി​യാ​യ 32 കാ​ര​നും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ക​ന്യാ​കു​മാ​രി കു​ഴി​വി​ള സ്വ​ദേ​ശി​യാ​യ 51 കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ. ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം ക​ല്ലാ​ട്ടു​മു​ക്ക് സ്വ​ദേ​ശി​യാ​യ (31) കു​മ​രി​ച്ച​ന്ത മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ന്നി​ന് ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ദു​ബാ​യി​ൽ നി​ന്നും ജൂ​ണ്‍ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി (26) രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന 66 കാ​ര​നു യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ സ​ഹോ​ദ​ര​നൊ​ഴി​കെ ആ​രു​മാ​യും നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വി​നും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വാ​യി ജോ​ലി നോ​ക്കു​ന്ന ഇ​യാ​ൾ ക​ഴ​ക്കൂ​ട്ട​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും നാ​ലാ​ഞ്ചി​റ കെ​ജെ​കെ ആ​ശു​പ​ത്രി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. കു​വൈ​റ്റി​ൽ നി​ന്ന് 26ന് ​എ​ത്തി​യ തു​ന്പ സ്വ​ദേ​ശി ( 45 ), കു​വൈ​റ്റി​ൽ നി​ന്ന് ജൂ​ണ്‍ 26ന് ​എ​ത്തി​യ ക​ന്യാ​കു​മാ​രി, ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി (29) കു​വൈ​റ്റി​ൽ നി​ന്ന് 26ന് ​എ​ത്തി​യ ക​ഠി​നം​കു​ളം സ്വ​ദേ​ശി​നി (62 ) ഖ​ത്ത​റി​ൽ നി​ന്നും ജൂ​ണ്‍ 29ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ വെ​ട്ടു​ത​റ സ്വ​ദേ​ശി​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​

യു​എ​ഇ​യി​ൽ നി​ന്നും ജൂ​ണ്‍ 29ന് ​നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ഇ​ട​വ സ്വ​ദേ​ശി (22) കു​വൈ​റ്റി​ൽ നി​ന്നും 29ന് ​എ​ത്തി​യ ക​ഠി​നം​കു​ളം സ്വ​ദേ​ശി ( 39) ഖ​ത്ത​റി​ൽ നി​ന്നും 25ന് ​എ​ത്തി​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി( 53) കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ 30 കാ​ര​നും കു​വൈ​റ്റി​ൽ നി​ന്നും ജൂ​ണ്‍ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ 36 കാ​ര​നും​ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.