ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം
Saturday, July 4, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.യു​സി​എം പ്ര​സി​ഡ​ന്‍റ് എം.​ജി. ജ​യിം​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, റ​വ. ഡോ.​എം.​ഒ. ഉ​മ്മ​ൻ, കേ​ണ​ൽ പി.​എം. ജോ​സ​ഫ്, എ​സ്കാ​ർ ലോ​പ്പ​സ്, വ​ത്സ​ല ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.