റോ​ഡ് കു​റു​കെ ക​ട​ക്കു​ന്പോ​ൾ കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, July 6, 2020 11:31 PM IST
ബാ​ല​രാ​മ​പു​രം: ക​ര​മ​ന–​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് ബാ​ല​രാ​മ​പു​രം മു​ട​വൂ​ർ​പാ​റ സാ​വി​ത്രി നി​വാ​സി​ൽ സു​കു​മാ​ര​ൻ(58) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ മു​ട​വൂ​ർ​പാ​റ ന​സ്ര​ത്ത് ഹോം ​സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഭാ​ര്യ ഗീ​ത​യു​മൊ​ന്നി​ച്ച് വി​വാ​ഹ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ന്നു പോ​ക​വെ​യാ​ണ് അ​പ​ക​ടം. ഗീ​ത​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ റോ​ഡ് കു​റു​കെ ക​ട​ക്ക​വെ സു​കു​മാ​ര​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് സു​കു​മാ​ര​ൻ തെ​റി​ച്ചു​വീ​ണു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ക്ക​ൾ: സൂ​ര​ജ്, സം​ഗീ​ത. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. സം​സ്കാ​രം ഇ​ന്ന്.