ഒറ്റയ്ക്കു താമസിച്ചിരുന്നയാൾ വീ​ടി​നു​ള്ളി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചനി​ല​യി​ൽ
Monday, July 6, 2020 11:31 PM IST
നേ​മം: ക​ല്ലി​യൂ​ർ കാ​ക്ക​മൂ​ല കു​ള​ങ്ങ​ര സ​ര​സ്വ​തി വി​ലാ​സം വീ​ട്ടി​ൽ ശ്രീ​കു​മാ​റെ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​ക​ണ്ഠ (55) നെ ​വീ​ടി​നു​ള്ളി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. കു​ടും​ബ​വു​മാ​യി പി​രി​ഞ്ഞ് ഒ​റ്റ​യ്ക്കാ​ണ് ശ്രീ​ക​ണ്ഠ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​ന് ചു​റ്റും ക​ന്പി​വേ​ലി കെ​ട്ടി വീ​ടി​ന​ക​ത്ത് നി​ന്നും വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടി​രു​ന്നു. കൂ​ലി പ​ണി​ക്കാ​ര​നാ​യ ശ്രീ​ക​ണ്ഠ​നെ ജോ​ലി​ക്ക് കാ​ണാ​ത്ത​തി​നാ​ൽ അ​ന്വേ​ഷി​ച്ചുവ​ന്ന​യാ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ : അ​ർ​ച്ച​ന, വി​ഷ്ണു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.