കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Monday, July 6, 2020 11:43 PM IST
പാ​ലോ​ട് : പാ​ലോ​ട്ടെ പ​ഴ​യ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ കെ​ട്ടി​ട​ങ്ങ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഇ​വി​ടെ സ​മൂ​ഹ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള സി​മ​ന്‍റ് ലോ​റി​ക​ളു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യാ​യി മാ​റി​യ ഇ​വി​ടം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​വാ​മ​ന​പു​രം ആ​റി​നോ​ടു ചേ​ര്‍​ന്നി​രി​ക്കു​ന്ന ഈ ​കെ​ട്ടി​ടം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ ഓ​ഫീ​സു​ക​ള്‍, സ്റ്റോ​ര്‍​റൂ​മു​ക​ള്‍ എ​ന്നി​വ​യാ​ണ് കാ​ടു​ക​യ​റി​യും ഇ​ടി​ഞ്ഞു​വീ​ണും ന​ശി​ക്കു​ന്ന​ത്. 2011ല്‍ ​ബ​സ്‌​സ്റ്റേ​ഷ​ന്‍ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ നി​ന്നും പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ടേ​യ്ക്ക് മാ​റ്റി​യി​രു​ന്നു.​സ്റ്റേ​ഷ​ന്‍ മാ​റ്റി​യെ​ങ്കി​ലും ഇ​വി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഔ​ട്ട്‌​ലെ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​വി​ടെ ഒ​രു ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഇ​തോ​ടെ കെ​ട്ടി​ട​ങ്ങ​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ടു.

സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് നി​ല​വി​ല്‍ കാ​ടു​മൂ​ടി. ഡി​പ്പോ​യു​ടെ സ്ഥ​ലം സി​മ​ന്‍റ് ലോ​റി​ക്കാ​ര്‍ കൈ​യേ​റി പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടാ​ക്കി​മാ​റ്റി. സ്റ്റോ​ര്‍​റൂം ഉ​ള്‍​പ്പെ​ടേ​യു​ള്ള കെ​ട്ടി​ടം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യാ​ണ്. കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ കെ​എ​സ്ഇ​ബി ഇ​വി​ടു​ത്തെ വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തു​കൂ​ടി​യാ​ണ് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലേ​യ്ക്കും വാ​ട്ട​ര്‍​അ​ഥോ​റി​റ്റി​യു​ടെ ഓ​ഫീ​സി​ലേ​യ്ക്കും നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലേ​യ്ക്കും ആ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.