അ​ഞ്ച് ദി​വ​സ​മാ​യി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Monday, July 6, 2020 11:43 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കൊ​റോ​ണ പ​രി​ശോ​ധ​ന ഫ​ലം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സ​മാ​യി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
വെ​ഞ്ഞാ​റ മൂ​ട് വെ​ള്ളു​മ​ണ്ണ​ടി​ബാ​ല​ന്‍​പ​ച്ച പു​ല​യ​രു​കൂ​ന്നി​ല്‍ വീ​ട്ടി​ല്‍​വാ​സു​ദേ​വ​ന്‍ (80),ഭാ​ര്യ സ​ര​സ്വ​തി​അ​മ്മ (73) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ നി​ന്നും ആ​റാ​മ​ത്തെ ദി​വ​സം വി​ട്ടു​കി​ട്ടി​യ​ത് . കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ടു​ത്ത സാ​മ്പി​ളു​ക​ള്‍​പോ​ലും കാ​ണാ​നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍​ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ബ​ഹ​ളം വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 23ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ഇ​രു​വ​രെ​യും വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് തു​ട​ർ​ന്ന് ഒ​ന്നി​ന് ഇ​രു​വ​രും മ​രി​ച്ചു. കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പി​റ്റേ​ന്ന് ത​ന്നെ​മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കാ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ര​ണ്ടാം തീ​യ​തി രാ​വി​ലെ മൃ​ത​ദേ​ഹം​ഏ​റ്റു​വാ​ങ്ങാ​നാ​യി ചെ​ന്ന​പ്പോ​ള്‍ ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മെ​വ​ന്നി​ട്ടു​ള്ളു എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ര​ണ്ടാ​മ​ത്തെ ആ​ളു​ടെ​ഫ​ലം വ​രാ​ന്‍ ര​ണ്ട് ദി​വ​സം എ​ടു​ക്കു​മെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍​ഒ​ന്നി​ച്ചു ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞ് ബ​ന്ധു​ക്കു​ളെ തി​രി​ച്ച​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത് . അ​വ​സാ​നം അ​ഞ്ചു​ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കി​ട്ടി. കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​ർ​ഡ് മെ​മ്പ​ർ അ​ജി​ത് വെ​ള്ളു​മ​ണ്ണ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ​മ​ത്വ തീ​രം പൊ​തു​ശ​ശ് മാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.