റീ​ചാ​ര്‍​ജി​നും ബി​ൽ അ​ട​യ്ക്കാ​നും ബി​എ​സ്എ​ൻ​എ​ൽ ആ​പ്
Monday, July 6, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ബി​എ​സ്എ​ന്‍​എ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ബി​ല്‍ അ​ട​ക്കു​ന്ന​തി​നും മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജി​നും മ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കും മൈ ​ബി​എ​സ്എ​ൻ​എ​ൽ ആ​പി​ലൂ​ടെ​യും www.portal2.bnsl.in എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
കൂ​ടാ​തെ മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജി​നും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്കും അം​ഗീ​കൃ​ത ഫ്രാ​ന്‍​ഞ്ചൈ​സി​യു​മാ​യും ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍:9497422390.

ആ​ശു​പ​ത്രി
അ​ണു​വി​മു​ക്ത​മാ​ക്കി

പാ​ലോ​ട്: ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൈ​ല​മൂ​ട് സ്വ​ദേ​ശി പാ​ലോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ചി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്കി. ഈ ​രോ​ഗി​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു.​എ​ന്നാ​ലും സു​ര​ക്ഷ മു​ൻ​നി​റു​ത്തി രോ​ഗി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റോ​ടും ഒ​പി ടി​ക്ക​റ്റ് എ​ഴു​തി​യ ആ​ളോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.
ഭ​യ​പ്പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല എ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ന്നു മു​ത​ൽ പ​തി​വു​പോ​ലെ​യു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.