ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു
Monday, July 6, 2020 11:43 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ ന​ട്ടം തി​രി​ഞ്ഞ് ജ​നം. ഞാ​യ​ർ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. അ​തി​നു മു​ൻ​പു​ത​ന്നെ ക​ട​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലും വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ​ക്കു സാ​ധി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും പ​ല​ച​ര​ക്കു ക​ട​ക​ളും തു​റ​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ല​ച​ര​ക്കു ക​ട​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു നേ​രി​ട്ടു പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും ഇ​തും പാ​ളി​യ​തോ​ടെ ജ​ന​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ല​ഞ്ഞു.

അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഫോ​ണ്‍ ന​ന്പ​രു​ക​ളും ന​ൽ​കി​യി​രു​ന്നു. പാ​ലും പ​ച്ച​ക്ക​റി​യും അ​ട​ക്ക​മു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്കാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഈ ​ന​ന്പ​രു​ക​ളി​ലേ​ക്കു ഫോ​ണ്‍ വി​ളി​ക​ൾ എ​ത്തി. ഇ​തോ​ടെ പോ​ലീ​സും വ​ല​ഞ്ഞു. ഇ​തി​നു​ശേ​ഷ​മാ​ണ് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു വ​രു​ത്തി​ക്കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പോ​കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ ന​ഗ​ര​ത്തി​ലെ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. സി​റ്റി, വി​കാ​സ്ഭ​വ​ൻ, പേ​രൂ​ർ​ക്ക​ട, പാ​പ്പ​നം​കോ​ട്, സെ​ൻ​ട്ര​ൽ, വി​ഴി​ഞ്ഞം ഡി​പ്പോ​ക​ൾ ഇ​ന്ന​ലെ അ​ട​ഞ്ഞു​കി​ട​ന്നു. എ​ൻ​എ​ച്ച് വ​ഴി വ​ന്ന സ​ർ​വീ​സു​ക​ൾ ക​ണി​യാ​പു​ര​ത്തും എം​സി റോ​ഡ് വ​ഴി വ​ന്ന സ​ർ​വീ​സു​ക​ൾ വ​ട്ട​പ്പാ​റ​യും യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചു.

നെ​ടു​മ​ങ്ങാ​ട് നി​ന്ന് വ​ന്ന സ​ർ​വീ​സു​ക​ൾ അ​ഴി​ക്കോ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും എ​ത്തി​യ സ​ർ​വീ​സു​ക​ൾ പ്രാ​വി​ച്ച​ന്പ​ല​ത്തും പൂ​വാ​ർ നി​ന്ന് വ​ന്ന സ​ർ​വീ​സു​ക​ൾ ച​പ്പാ​ത്തി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

കാ​ട്ടാ​ക്ക​ട, ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, വെ​ള്ള​റ​ട ഭാ​ഗ​ത്തു നി​ന്ന് വ​ന്ന സ​ർ​വീ​സു​ക​ൾ പേ​യാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ കെഎ​സ്ആ​ർ​ടി​സി മു​ൻ​കൂ​ട്ടി നി​യോ​ഗി​ച്ചി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി ക​ഐ​സ്ആ​ർ​ടി​സി തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.