നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു പൂ​ട്ടി
Monday, July 6, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ ന​ഗ​ര​ത്തി​ലേ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച പ​ട്ടം വൈ​ദ്യു​തി ഭ​വ​ന് സ​മീ​പ​മു​ള്ള ജി​യ​ന്‍റ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റും മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള കു​ന്നി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റും ഇ​ന്ന​ലെ ന​ഗ​ര​സ​ഭ അ​ട​ച്ചു പൂ​ട്ടി.
ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ട ാകു​ന്ന​ത് വ​രെ ഇ​വ തു​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ൽ ന​ഗ​ര​ത്തി​ൽ ക​ട​ക​ൾ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്പ് ത​ന്നെ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി. സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത​ക​ൾ​ക്ക് ത​ട​യി​ട്ട് കോ​വി​ഡി​നെ പി​ടി​ച്ചു കെ​ട്ടാ​ൻ ന​ഗ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ഭ്യ​ർ​ഥി​ച്ചു.
ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഐ.​പി. ബി​നു, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ. ശ​ശി​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​സ്.​പ്ര​കാ​ശ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നൂ​പ് റോ​യ്, സു​ജി​ത്ത് സു​ധാ​ക​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.