വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, July 6, 2020 11:45 PM IST
പോ​ത്ത​ൻ​കോ​ട് : മം​ഗ​ല​പു​രം പ​ള്ളി​പ്പു​റ​ത്ത് ര​ണ്ടു വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു പേ​രെ മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​പ്പു​റം അ​മ​ൻ വി​ല്ല​യി​ൽ ഷി​ബു(42), പ​ള്ളി​പ്പു​റം പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഫി​റോ​സ്(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​തു.
വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി മം​ഗ​ല​പു​രം സി​ഐ പി.​ബി. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു. പ​ള്ളി​പ്പു​റം കു​ഴി​യാ​ല​യ്ക്ക​ൽ റ​ഹ്മ​ത്തി​ന്‍റെ​യും, സ​ഹോ​ദ​ര​ൻ മ​സൂ​ദി​ന്‍റെ​യും വീ​ടീ​നു നേ​രെ ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്നി​നാ​യി​രു​ന്നു ആ​ക്ര​മ​ണം.​പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​തി​ന​ഞ്ചം​ഗ സം​ഘ​മാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. മൂ​ന്ന് ദി​വ​സം മു​ൻ​പ് മ​സൂ​ദി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മാ​ണാ​വ​ശ്യ​ത്തി​നു​ള്ള ഇ​ഷ്ടി​ക എ​ത്തി​യ​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു പേ​ർ 2000 രൂ​പ ചോ​ദി​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​ട​ൻ വീ​ട്ടു​കാ​ർ മം​ഗ​ല​പു​രം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി​യ ശേ​ഷ​മാ​ണ് ലോ​ഡ് ഇ​റ​ക്കി​യ​ത്. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​തേ സം​ഘം മ​സൂ​ദി​ന്‍റെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​സൂ​ദും കു​ടും​ബ​വും തൊ​ട്ട​ടു​ത്തു​ള്ള സ​ഹോ​ദ​രി റ​ഹ്മ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് രാ​ത്രി താ​മ​സി​ച്ച​ത്.
രാ​ത്രി ഒ​ന്നി​ന് മു​ഖം മൂ​ടി ധ​രി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ആ​ദ്യം മ​സൂ​ദി​ന്‍റെ വീ​ട്ടി​ലെ ജ​ന​ൽ ചി​ല്ല് ത​ക​ർ​ത്ത​തി​നു​ശേ​ഷം സ​ഹോ​ദ​രി റ​ഹ്മ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ഴു​വ​ൻ ജ​ന​ൽ​ചി​ല്ലു​ക​ളും അ​ടി​ച്ച് ത​ക​ർ​ത്ത് മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചു. വീ​ടി​ന്‍റെ മു​ൻ​പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മാ​രു​തി കാ​റും, ര​ണ്ട് ബൈ​ക്കു​ക​ളും അ​ക്ര​മി​സം​ഘം അ​ടി​ച്ച് ത​ക​ർ​ത്തു. ശ​ബ്ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രെ അ​ക്ര​മി​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.