അ​മ്പൂ​രി കു​ള​ത്തി​ന് ശാ​പ​മോ​ക്ഷം
Tuesday, July 7, 2020 11:55 PM IST
വെ​ള്ള​റ​ട: മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യി മാ​റി​യ അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് ശാ​പ​മോ​ക്ഷം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്താ​ടെ ഒ​രു മാ​സ​മാ​യി ന​ട​ത്തി​യ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യാ​ണ് കു​ളം വൃ​ത്തി​യാ​ക്കി​യ​ത്.

കു​ളം ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ ന​ട​ന്നി​ട്ടും അ​ധി​കാ​രി​ക​ള്‍ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കു​ള​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്ത​തി​നു​ശേ​ഷം മ​ലി​ന​ജ​ലം പ​മ്പ് ചെ​യ​ത് മാ​റ്റി. തു​ട​ര്‍​ന്ന് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചെ​ളി വാ​രി മാ​റ്റി​യാ​ണ് കു​ളം വൃ​ത്തി​യാ​ക്കി​യ​ത് ഇ​നി മാ​ലി​ന്യ​ങ്ങ​ള്‍ കു​ള​ത്തി​ല്‍ വ​ന്നാ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് സ്ഥി​ര​മാ​യി മു​ള​കൊ​ണ്ട് നി​ര്‍​മി​ച്ച ഒ​രു ച​ങ്ങാ​ട​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​യാ​റാ​ക്കി.

അ​മ്പൂ​രി ജം​ഗ്ഷ​നി​ലെ ഓ​ട​ക​ളി​ല്‍ നി​ന്നു​ള്ള വെ​ള്ളം കു​ള​ത്തി​ല്‍ വ​രാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ഓ​ട നി​ര്‍​മി​ക്കു​ക, കു​ള​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​ക​ള്‍ കോ​ണ്‍​ക്രി​റ്റ് ചെ​യ്യു​ക, സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക, കു​ളം നീ​ന്ത​ല്‍ പ​രി​ശീ​ല​ന കു​ള​മാ​ക്കി മാ​റ്റു​ക, അ​മ്പൂ​രി ജം​ഗ്ഷ​നി​ല്‍ വേ​സ​റ്റ് ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളോ​ട് ആ​വി​ശ്യ​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി​മ​ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മ്പൂ​രി ഷൈ​നും പ​റ​ഞ്ഞു.