റേ​ഷ​ൻ ക​ട​ക​ൾ​ രാ​വി​ലെ 11 വ​രെ പ്ര​വ​ർ​ത്തി​ക്കും
Tuesday, July 7, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും ക​ട​യു​ട​മ​യും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വു​മ​ടു​ത്തു​ള്ള റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും റേ​ഷ​ൻ വാ​ങ്ങാ​ൻ ഏ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

പൊ​തു​മാ​ർ​ക്ക​റ്റു​ക​ൾ
ഒ​രാ​ഴ്ച അ​ട​ച്ചി​ടും

നെ​ടു​മ​ങ്ങാ​ട്: കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​മാ​ർ​ക്ക​റ്റു​ക​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും ത​ട്ടു​ക​ട​ക​ളും ഒ​രാ​ഴ്ച അ​ട​ച്ചി​ടും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​ലീ​സ്,ഹെ​ൽ​ത്ത്,റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും വൈ​കു​ന്നേ​രം ആ​റി​ന് മു​മ്പ് അ​ട​യ്ക്ക​ണം.​ക​ട​യി​ൽ വ​രു​ന്ന​വ​രു​ടെ മേ​ൽ​വി​ലാ​സം ഫോ​ൺ ന​മ്പ​ർ സ​ഹി​തം എ​ഴു​തി സൂ​ക്ഷി​ക്ക​ണം.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗംഉ​ഷാ​കു​മാ​രി,വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​പ്ര​മോ​ദ്കു​മാ​ർ,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ചി​ത്ര,പു​ഷ്പ​കു​മാ​രി,പി.​എ​ൻ. മ​ധു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.