എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ; നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു
Tuesday, July 7, 2020 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക്യാ​മ്പി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ന​ഗ​രൂ​ർ സ്വ​ദേ​ശി​യു​മാ​യ വ്യ​ക്തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദേ​ഹ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​താ​യി ക​രു​തു​ന്ന 47 പേ​രു​ടെ സ്ര​വം ശേ​ഖ​രി​ച്ചു.​അ​തേ സ​മ​യം 41 പേ​ർ മാ​ത്ര​മേ സ്ര​വ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യി​ട്ടു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ഇ​ദേ​ഹ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​യെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​നി​യും ല​ഭി​ച്ചി​ട്ടി ല്ല. ​മ​റ്റൊ​രാ​ൾ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​ണ്. ഇ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു പ ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി യാ ​യ വ്യ​ക്തി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് ന​ഗ​രൂ​ർ സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ൺ 27 ന് ​ശാ​രീ​രി​കാ​സ്വ​സ്ഥ​ത അ​നു ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന് 30 ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ഇ​തി​നി​ട​യി​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​യും ധാ​രാ​ളം പേ​രു​മാ​യി ഇ​ട​പെ​ടു ക​യും ചെ​യ്തു. ജൂ​ൺ 18ന് ​ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്ത സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ൽ​പ്പെ​ട്ട 50ൽ​പ്പ​രം പോ​ലീ​സു​കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.​ജൂ​ൺ 28 ന് ​ന​ഗ​രൂ​ർ രാ​ലൂ​ർ​ക്കാ​വി​ൽ ഒ​രു​വീ​ട്ടി​ലെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ച​ട​ങ്ങി​ന് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ഇ​വി​ടെ​യെ​ത്തി​യ​വ​രു​മാ​യാ​ണ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​ത്. കൂ​ടാ​തെ രാ​ലൂ​ർ​ക്കാ​വ് ക്ഷേ​ത്ര പൂ​ജാ​രി​യു​മാ​യി ആ​റ്റി​ങ്ങ​ലി​ൽ പൂ​ജാ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​ദ്ദേ​ഹം പോ​യ​താ​യും അ​റി​യു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ഗ​രൂ​ർ ചെ​മ്മ ര​ത്തു​മു​ക്ക് ശ്രീ ​സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത ൻ ​സ്കൂ​ൾ ആ​ഡി​റ്റോ​റി​യ​ത്തി​ൽ 11ന് ​തു​ട​ങ്ങി​യ സ്ര​വം എ​ടു​പ്പ് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​ട​ർ​ന്നു. ഇ​തി​ന്‍റെ ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.