വെ​ട്ടുറോ​ഡ് ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Tuesday, July 7, 2020 11:57 PM IST
ക​ഴ​ക്കൂ​ട്ടം: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഗ​ര പ്ര​വേ​ശ​ന ഭാ​ഗ​മാ​യ വെ​ട്ടു​റോ​ഡ് ചെ​ക്കിം​ഗ് പോ​യി​ന്‍റി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന. ആ​ശു​പ​ത്രി ,അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​രെ മാ​ത്ര​മെ ഇ​ത് വ​ഴി ക​ട​ത്തി വി​ടു​ന്നു​ള്ളു.​
അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രെ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ തി​രി​ച്ച​യ​ച്ചു. ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്ത് നി​ന്നു വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ണി​യാ​പു​രം ഡി​പ്പോ വ​രെ സ​ർ​വീ​സ് ന​ട​ത്തി. അ​വി​ടെ നി​ന്നും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്കും ബ​സ് സ​ർ​വീ​സ് ന​ട​ത്തി. കാ​ട്ടാ​യി​കോ​ണ​ത്തും ചേ​ങ്കോ​ട്ടു​കോ​ണ​ത്തും റോ​ഡ് അ​ട​ച്ചു പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.