ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: 83 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു
Wednesday, July 8, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര​വെ ന​ഗ​ര​ത്തി​ൽ വി​ല​ക്കു ലം​ഘ​നം ന​ട​ത്തി​യ 251 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തു. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ 83 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച 208 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണാ​യ പൂ​ന്തു​റ​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പോ​ലീ​സ് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ദ്ധ്യാ​യ പൂ​ന്തു​റ​യി​ല്‍ നേ​രി​ട്ടെ​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പൂ​ന്തു​റ ഭാ​ഗ​ത്തേ​ക്ക് പു​റ​ത്ത് നി​ന്നു​ള്ള ആ​രെ​യും ക​ട​ത്തി​വി​ടി​ല്ല. പൂ​ന്തു​റ​ക്കു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ പു​റ​ത്ത് പോ​കാ​നും പാ​ടി​ല്ല. പൂ​ന്തു​റ പ​ള്ളി വി​കാ​രി ഫാ. ​ബെ​ബി​ന്‍​സ​ണ്‍, ബീ​മാ​പ​ള്ളി ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി അ​ന്‍​വ​ര്‍ സാ​ദ​ത്ത്, കു​മ​രി​ച്ച​ന്ത പു​ത്ത​ന്‍​പ​ള്ളി ഭാ​ര​വാ​ഹി താ​ജു​ദീ​ന്‍, പൂ​ന്തു​റ പാ​രി​ഷ് സെ​ക്ര​ട്ട​റി സിം​സ​ണ്‍ സേ​വി​യ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ന​ട​ത്തു​ക​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​നാ​യി ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.
സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ന്തു​റ ഏ​രി​യ​യി​ലേ​യ്ക്ക് ക​ട​ന്നു വ​രു​ന്ന എ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു. നി​ല​വി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ​ക്കു പു​റ​മേ പൂ​ന്തു​റ ഭാ​ഗ​ത്ത് 16 വ​ഴി​ക​ൾ കൂ​ടി ഇ​ന്ന​ലെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ചു.