പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Wednesday, July 8, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ മേ​ഖ​ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ വ​ള​രെ വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കും.പൂ​ന്തു​റ മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ മ​ന്ത്രി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. നാളെപൂ​ന്തു​റ മേ​ഖ​ല​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
വി.​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ​എ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ്രി​യ ബി​ജു, ബീ​മാ​പ​ള്ളി റ​ഷീ​ദ്, രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ലി​യ​ലു​ള്ള പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.