ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ : ആ​ര്യ​നാ​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Thursday, July 9, 2020 11:43 PM IST
വി​തു​ര : കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ ആ​ക്കി​യ പ​ഞ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ കാ​ര്യ​ങ്ങ​ൾ​ക്കാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​മി​ല ബീ​ഗം, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​രു​ൺ, ആ​രോ​ഗ്യ വ​കു​പ്പ് താ​ലൂ​ക്ക് ക​ൺ​വീ​ന​ർ ഡോ.​ജ​യ​കു​മാ​ർ, ആ​ര്യ​നാ​ട് സി.​ഐ. യ​ഹി​യ,ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​ആ​ർ.​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ 217 പേ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. എ​ങ്കി​ലും പ്ര​ദേ​ശം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. നി​ല​വി​ൽ എ​ട്ടു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.