നാ​ലു ദി​വ​സ​ത്തി​നി​ടെ 301 രോ​ഗി​ക​ൾ; ഡ്യൂ​ട്ടി​ക്ക് 500 പോ​ലീ​സി​നെ നി​യോ​ഗി​ച്ചു
Thursday, July 9, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 301 പേ​ർ​ക്ക്. പൂ​ന്തു​റ​യി​ലും പ​രി​സ​ര​ത്തും രോ​ഗം വേ​ഗ​ത്തി​ൽ പ​ര​ക്കു​ക​യാ​ണ്. അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ​യാ​യി മാ​റു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്.​
പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​റ്റ് 12 പോ​ലീ​സു​കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രെ തൊ​ട്ട​ടു​ത്തു നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി വ​ന്ന പോ​ലീ​സി​ന് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ന്നി​രി​ക്കാ​മെ​ന്ന ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
പൂ​ന്തു​റ​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​കു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര പ്രാ​യ​ക്കാ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും കോ​വി​ഡ് ബാ​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പൂ​ന്തു​റ​യി​ൽ കാ​ണു​ന്ന​ത്. 60 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും മാ​ത്ര​മാ​കും വേ​ഗ​ത്തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റ​യി​പ്പി​നു പു​റ​ത്തേ​ക്ക് കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തു​ക​യാ​ണ്.പൂ​ന്തു​റ​യി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​ട്ടു​വ​ന്ന​വ​രി​ൽ നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​രു​തു​ന്നു. ക​ന്യാ​കു​മാ​രി മു​ത​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ൽ വി​ഴി​ഞ്ഞ​ത്താ​ണ് അ​ടു​ക്കാ​റു​ള്ള​ത്. കാ​ലാ​വ​സ്ഥ തീ​രെ പ്ര​തി​കൂ​ല​മാ​കാ​ത്ത​തി​നാ​ൽ പൂ​ന്തു​റ​യി​ലും ബോ​ട്ട് അ​ടു​ക്കു​ന്നു​ണ്ട്. പൂ​ന്തു​റ​യി​ൽ നി​ന്നു​ള്ള രോ​ഗ വ്യാ​പ​നം ചു​റ്റു​പാ​ടി​ലു​മു​ള്ള മ​ത്സ്യ​തൊ​ഴി​ലാ​ളി​മേ​ഖ​ല​യി​ലേ​ക്ക് പ​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ ധാ​രാ​ള​മാ​യി എ​ത്തി​ച്ചേ​ർ​ന്ന മേ​ഖ​ല​യാ​ണ് കി​ള്ളി​പ്പാ​ലം, ചാ​ല, മ​ണ​ക്കാ​ട്, ആ​റ്റു​കാ​ൽ മേ​ഖ​ല. ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​ന്നാ​ട്ടു​കാ​രി​ൽ വ​ലി​യൊ​രു പ​ങ്ക് സ്വ​ദേ​ശ​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​നു പു​റ​മേ നാ​ട്ടു​കാ​രു​ടെ ബ​ന്ധു​ക്ക​ളാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും വ​ന്നു​ചേ​ർ​ന്നു. ഇ​ക്കൂ​ട്ട​രി​ൽ നി​ന്നാ​ണ് മ​ണ​ക്കാ​ട്, ക​ളി​പ്പാ​ൻ​കു​ളം, ആ​റ്റു​കാ​ൽ മേ​ഖ​ല​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം പ​ക​ർ​ന്ന​ത്.
ഈ ​ഭാ​ഗ​ത്തു​ള്ള​വ​ർ മീ​ൻ വാ​ങ്ങാ​ൻ പോ​കു​ന്ന കു​മ​രി​ച​ന്ത കേ​ന്ദ്രീ​ക​രി​ച്ച് അ​വി​ടെ മീ​ൻ വി​ൽ​പ്പ​ന​ക്കെ​ത്തി​യ സ്ത്രീ​ക​ളു​ടെ 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും രോ​ഗം പ​ക​ർ​ന്ന​താ​ണോ​യെ​ന്ന സം​ശ​യ​വു​മു​ണ്ട്.​പൂ​ന്തു​റ​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 500 പോ​ലീ​സി​നെ​യാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഒ​രാ​ളി​ൽ നി​ന്ന് പ​ല​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന സ്ഥി​തി ക​ണ്ടെ​ത്തി​യ​തി​നാ​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.