ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ന് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
Thursday, July 9, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള ക​ട​ക​ൾ​ക്ക് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും സ്റ്റോ​ക്ക് സ്വീ​ക​രി​ക്കാം. ഈ ​സ​മ​യ​ങ്ങ​ളി​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും വി​ൽ​പ്പ​ന പാ​ടി​ല്ല. വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ, ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ പ​രി​ധി​ക്കു​ള്ളി​ൽ ബാ​ങ്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു. എ​ന്നാ​ൽ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ബ​ഫ​ർ സോ​ണു​ക​ളി​ലും പ്ര​വ​ർ​ത്ത​നം പാ​ടി​ല്ല. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഇ​ള​വു​ക​ൾ അ​തേ​പ​ടി തു​ട​രു​മെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.