അ​മ്പ​തോ​ളം പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും
Sunday, July 12, 2020 12:09 AM IST
വി​തു​ര: ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ആ​ര്യ​നാ​ട് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു. നേ​ര​ത്തേ രോ​ഗം സ്ഥി​രീ ക​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, ബേ​ക്ക​റി ഉ​ട​മ, ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. പ്ര​ദേ​ശം ഇ​പ്പോ​ഴും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ആ​ര്യ​നാ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ട​യ്ക്ക​ലി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള അ​മ്പ​തോ​ളം പേ​രു​ടെ സ്രവ പ​രി​ശോ​ധ​ന ന​ട​ത്തും.