പി​ടി​ച്ചു​പ​റി കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, July 12, 2020 12:12 AM IST
നേ​മം: ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​ത്ത​തി​ന് യു​വാ​വി​ൽ നി​ന്നും പ​ണ​വും വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ട് വ​ന്ന ചോ​ക്ക​ളേ​റ്റും അ​പ​ഹ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പൊ​ന്നു മം​ഗ​ലം വ​ല​യി​ൽ വീ​ട്ടി​ൽ സി​യാ​ദ് (30)നെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ വെ​ള്ളാ​യ​ണി വാ​ണി​യം വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​സ​റു​ദ്ദീ​ൻ(27)​നെ​യും നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി ഷെ​ഫീ​ക്കി​നെ​യാ​ണ് സി​യാ​ദും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ടി​ച്ച് പ​റി ന​ട​ത്തി​യ​ത്. ഈ ​കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ അ​ൻ​സ​റു​ദീ​നെ​യും നൗ​ഷാ​ദി​നെ​യും നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ 15ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സി​യാ​ദ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന സി​യാ​ദി​നെ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫോ​ർ​ട്ട് എ​സി പ്ര​താ​പ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നേ​മം സി​ഐ അ​നൂ​പ് കൃ​ഷ്ണ, എ​സ്ഐ ദീ​പു , എ​സ്‌​സി​പി​ഒ ല​ക്ഷ്മ​ണ​ൻ, സി​പി​ഒ ഗി​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.