ആ​റ്റി​ങ്ങ​ല്‍ എ​ന്‍റ​പ്രൈ​സ​സ് ഡെ​വ​ല​പ്മെ​ന്‍റ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ം നി​ല​ച്ചു
Sunday, July 12, 2020 12:13 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ സ്റ്റീ​ല്‍​ഫാ​ക്ട​റി​യി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ എ​ന്‍റ​ർ​പ്രൈ​സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് മാ​ര്‍​ച്ചി​ലാ​ണ് നി​ല​ച്ച​ത്.
കാ​ല്‍​നൂ​റ്റാ​ണ്ടു​കാ​ലം അ​ട​ഞ്ഞു​കി​ട​ന്ന ആ​റ്റി​ങ്ങ​ല്‍ സ്റ്റീ​ല്‍​ഫാ​ക്ട​റി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മൈ​ക്രോ സ്മാ​ള്‍ ആ​ന്‍​ഡ് മീ​ഡി​യം എ​ന്‍റ​ർ​പ്രൈ​സ​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പ​രി​ശീ​ല​ന​സം​രം​ഭ​ങ്ങ​ള്‍​ക്കാ​യി തു​റ​ന്ന​ത്.
ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം കാ​ര്യ​മാ​യ ‌പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ല്ലെ​ന്നും ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ കേ​ന്ദ്രം അ​ട​ച്ചി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.