വി​ല​ക്ക് ലം​ഘ​നം‌: 38 പേ​ര്‍​ക്കെ​തി​രെ കേ​സ്
Monday, July 13, 2020 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​രാ​തി​ർ​ത്തി​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു​കൊ​ണ്ടു​ള്ള ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര​വെ ന​ഗ​ര​ത്തി​ൽ വി​ല​ക്കു​ലം​ഘ​നം ന​ട​ത്തി​യ 38 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 19 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച 96 പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​തീ​വ​നി​യ​ന്ത്രി​ത​മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.ന​ഗ​ര​ത്തി​ൽ കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ​ണ പാ​ര്‍​സ​ലു​ക​ള്‍ ഒ​ഴി​കെ ക​ട​ക​ളി​ല്‍ നി​ന്നും മ​റ്റൊ​രു ത​ര​ത്തി​ലു​മു​ള്ള ഹോം ​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കി​ല്ല. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ഓ​ട്ടോ റി​ക്ഷാ, ടാ​ക്സി സ​ര്‍​വീ​സു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്.
വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ ഡ്രൈ​വ​രു​ടെ പേ​രും, ഫോ​ൺ ന​മ്പ​രും, വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രും എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. കൂ​ടാ​തെ എ​ല്ലാ ഒാ​ട്ടോ​റി​ക്ഷാ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ലും ഒ​രു ട്രി​പ്പ് ഷീ​റ്റ് ബു​ക്ക് സൂ​ക്ഷി​ക്കേ​ണ്ട​തും, ഈ ​ബു​ക്കി​ൽ ഓ​രോ ദി​വ​സ​വും ആ ​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ പേ​ര്, ഫോ​ൺ ന​മ്പ​ർ, ക​യ​റി​യ​തും ഇ​റ​ങ്ങി​യ​തു​മാ​യ സ്ഥ​ല​ങ്ങ​ൾ, സ​മ​യം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്.
സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ ഉ​റ്റ ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​ർ മാ​ത്ര​മേ ട്രി​പ്പ് ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ പാ​ടു​ള്ളൂ. ഡ്രൈ​വ​ർ​മാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക്, കൈ​യു​റ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കേ​ണ്ട​തും സാ​നി​റ്റൈ​സ​ർ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ക്ക​ശ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ 0471255 8731, 04712558732 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി​യ​തി​ന് കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ടു​ത്ത​ത് ത​മ്പാ​നൂ​ര്‍, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ്. അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 19 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. 17 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഒ​രു കാ​റും ഒ​രു ഒാ​ട്ടോ​റി​ക്ഷ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷ​മേ വി​ട്ടു ന​ല്‍​കു​ക​യു​ള്ളൂ. പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ര്‍​ബ്ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മാ​സ്ക് ധ​രി​ക്കാ​ത്ത 96 പേ​ര്‍​ക്കെ​തി​രെ​ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ ു.