ഡി​ജി​റ്റ​ൽ എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, July 13, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച യൂ​ണി​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 80 രൂ​പ​യ്ക്കും എ​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 120 രൂ​പ​യ്ക്കും ഡി​ജി​റ്റ​ൽ എ​ക്സ്റേ സേ​വ​നം ല​ഭി​ക്കും.
ഇ​തു​വ​രെ പോ​ർ​ട്ട​ബി​ൾ സം​വി​ധാ​നം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​തോ​ടെ എ​ല്ലാ​ത്ത​രം എ​ക്സ്റേ​ക​ളും ഇ​വി​ടെ നി​ന്ന് എ​ടു​ക്കാ​ൻ സാ​ധി​ക്കും. ച​ട​ങ്ങി​ൽ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ൾ, കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.