നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് നി​യ​ന്ത്ര​ണം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു
Tuesday, July 14, 2020 11:37 PM IST
എ​സ്.​രാ​ജേ​ന്ദ്ര​കു​മാ​ർ
വി​ഴി​ഞ്ഞം : ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു തീ​വ്ര​ത​യേ​റു​ന്പോ​ൾ, നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് നി​യ​ന്ത്ര​ണം കു​റ​ഞ്ഞ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​തും പ​തി​വാ​കു​ന്നു. വ​രു​ന്ന​വ​ർ രോ​ഗ​ബാ​ധി​ത​രെ​ന്നു പോ​ലും തി​രി​ച്ച​റി​യാ​തെ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ക​ച്ച​വ​ട​ക്കാ​രി​ലും കൊ​റോ​ണ സ്ഥി​രി​ക​രി​ച്ച​താ​ണ് ഏ​റെ സം​ശ​യ​ങ്ങ​ൾ​ക്കി​ട​വ​രു​ത്തി​യ​ത്.
ഒരു ​പ്ര​ത്യേ​ക സ്ഥ​ല​ത്ത് ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ​ക്ക് രോ​ഗം ക​ണ്ടെത്തു​ന്ന​തോ​ടെ ആ ​പ്ര​ദേ​ശം മാ​ത്രം ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. എ​ന്നാ​ൽ അ​വി​ടെ നി​ന്നും തൊ​ട്ട​ടു​ത്ത നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​ളു​ക​ൾ അ​ധി​കൃ​ത​ർ അ​റി​യാ​തെ യാ​ത്ര ന​ട​ത്തു​ന്പോ​ൾ, അ​വ​ർ രോ​ഗ​ബാ​ധി​ത​രാ​ണെ​ങ്കി​ൽ അ​യാ​ൾ പോ​കു​ന്ന മ​റ്റി​ട​ങ്ങ​ളി​ലും രോ​ഗം പ​ട​രും. പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ വാ​ർ​ഡു​ക​ളും വേ​ർ​തി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തു​കൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡു​ക​ളാ​ണ്. നി​യ​ന്ത്ര​ണ​മു​ള്ള മേ​ഖ​ല​യി​ൽ റോ​ഡു​ക​ൾ അ​ട​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ ഒ​രേ റോ​ഡി​ന്‍റെ മ​റു​വ​ശ​ത്ത് ഇ​ത് ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ൽ സാ​ഹ​സി​ക​രാ​കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പൂ​ന്തു​റ അ​ട​ച്ച് പൂ​ട്ടി​യെ​ങ്കി​ലും തീ​ര​ദേ​ശ​ത്തെ മ​റ്റി​ട​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ തു​റ​ന്നു ത​ന്നെ കി​ട​ന്നു. ഇ​വി​ടെ വ​ന്ന് മീ​ൻ വാ​ങ്ങി​യും അ​ത് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​രു​മാ​യി നി​ര​വ​ധി പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നോ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഴി​ഞ്ഞ​ത്ത് നി​ര​വ​ധി പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മേ​ഖ​ല​യെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​നം വ​ന്ന​ത് ഇ​ന്ന​ലെ​യാ​ണ് ഇ​തി​നി​ട​യി​ൽ രോ​ഗം മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ വ്യാ​പി​ച്ച​താ​യാ​ണ് ക​രു​ത​തു​ന്ന​ത്. ഇ​ന്ന​ലെ മാ​ത്രം ഒ​രു വീ​ട്ടി​ലെ ഏ​ഴ് പേ​ർ ഉ​ൾ​പ്പെ​ടെ പ​തി​നെ​ട്ട് പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ട ായി. ​അ​ട​ച്ചു പൂ​ട്ടി​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​ഴി​ഞ്ഞ​ത്ത് വ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യി താ​മ​സി​ച്ച കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് രോ​ഗി​ക​ളാ​യ​ത്. വി​ഴി​ഞ്ഞ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ വ​ന്ന​യാ​ളി​ൽ നി​ന്ന് തു​ട​ങ്ങി​യ പു​ല്ലു​വി​ള​യി​ലെ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.


രിം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 22 പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം ​ ക​ണ്ടെ​ത്തി. ബ​ഹു ഭൂ​രി​പ​ക്ഷ​വും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ​ക​ർ​ന്ന​തെ​ന്ന​തും ആ​ശ​ങ്കാ​ജ​ന​കം. ഇ​തി​നു​പ​രി സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക് വീ​ണ്ട ും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും പു​തി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ന്നു. പ​തി​നാ​ല് ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ന​ട​ത്തു​ന്ന ടെ​സ്റ്റി​ന്‍റെ ഫ​ലം വൈ​കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.