സം​സ്ഥാ​ന സർക്കാർ ക​ടും​വെ​ട്ട് ന​ട​ത്തു​ന്നു:​ ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, July 14, 2020 11:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ​ത്തു മാ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ക​ടും​വെ​ട്ട് ന​ട​ത്തു​ക​യാ​ണെ​ന്നും ത​ന്‍റെ ഓ​ഫീ​സും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ട്ടെ​യെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭി​പ്രാ​യം മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ക്ക​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ര്‍ തൊ​ഴി​ലി​ല്ലാ​തെ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ പ​രീ​ക്ഷ​ക​ളെ​ഴു​തു​ന്പോ​ഴാ​ണ് എ​സ്എ​സ്എ​ല്‍​സി​യും ഗു​സ്തി​യും മാ​ത്ര​മു​ള്ള ആ​ളി​നെ ഒ​രു​ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം രൂ​പ ശ​ന്പ​ള​മു​ള്ള ഉ​ദ്യോ​ഗ​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ല. ഈ ​നി​യ​മ​ന​ത്തെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നും അ​റി​ഞ്ഞു​കൂ​ടാ​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ത​ന്‍റെ വ​കു​പ്പി​ലെ സു​പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ള്‍ പോ​ലും അ​റി​യി​ല്ലാ​യെ​ന്നു​ണ്ടെ​ങ്കി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി വ​ച്ച് പു​റ​ത്തു പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​തി​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​ന്പാ​നൂ​ര്‍ ര​വി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍, എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

​സം​സ്ഥാ​ന​ത്തെ പ​തി​നാ​ലു ജി​ല്ല​ക​ളി​ലും കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ക്കു​ന്നു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ ആ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ധ​ര്‍​ണ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ലേ​യ്ക്ക് മാ​റ്റി​യ​താ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

പാ​ലോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നും സ്വ​ർ​ണ്ണ​ക്ക​ട​ത്തി​നു​മെ​തി​രെ ഐ​എ​ൻ ടി​യു​സി വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ഇ​ടി​ഞ്ഞാ​റി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഫാം ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. കൊ​ച്ചു ക​രി​ക്ക​കം നൗ​ഷാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തെ​ന്നൂ​ർ ഷാ​ജി, സ​ലീം പ​ള്ളി​വി​ള, സു​ര, റി​മ്പി​ൻ, അ​ൻ​ഷാ​ദ്, അ​ന​സ് മോ​ൻ​താ​ഹ, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ച്ചേ​രി ന​ട​യി​ൽ ധ​ർ​ണ ന​ട​ത്തി.​

ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് അ​ഴി​മ​തി​ക്കെ​തി​രേ ശ​ബ്ദി​ക്ക​രു​ത് എ​ന്ന് പ​റ​യു​മ്പോ​ൾ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ഒ​രി​ക്ക​ലും നോ​ക്കി നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കു​ഴ​ൽ​പ​ണം തു​ട​ങ്ങി​യ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മു​ഖ്യ​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട് താ​ഹി​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ. അ​ഡ്വ.​മ​ഹേ​ഷ്ച​ന്ദ്ര​ൻ, ടി. ​അ​ർ​ജു​ന​ൻ ,മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്, മ​ന്നൂ​ർ​ക്കോ​ണം താ​ജ് , തു​മ്പോ​ട് ശ​ശി ,വാ​ണ്ട​സ​തി, ക​രി​പ്പൂ​ര് ഷി​ബു,ഷി​നു നെ​ട്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.