പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി
Saturday, August 1, 2020 11:34 PM IST
പാ​ലോ​ട്: ഇ​ടി​ഞ്ഞാ​റി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ആ​യി. ഇ​ല​വു പാ​ലം ഏ​ഴ്, ശി​വ​ൻ മു​ക്ക് മൂ​ന്ന്, തെ​ന്നൂ​ർ ഒ​ന്ന്, ഇ​ല​ഞ്ചി​യം ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ൾ. ഇ​വി​ട​ങ്ങ​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ണ്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ന​ന്ദി​യോ​ട്ട് ഇ​ള​വ​ട്ടം വാ​ർ​ഡി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​വ​രു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ ഇ​ന്ന​ലെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ഇ​വ​രു​ടെ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ണു ന​ശീ​ക​ര​ണ​വും ന​ട​ത്തി.
ന​വോ​ദ​യ വാ​ർ​ഡി​ലെ 40കാ​ര​ന് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ന​ന്ദി​യോ​ട് ജം​ഗ്ഷ​നി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ വ​ന്നി​രു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
ഇ​ദ്ദേഹത്തിന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​ണ്ട്. പ​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ യാ​തൊ​രു സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കാ​തെ ആ​ളു​ക​ൾ കൂ​ടു​ന്ന​ത് രോ​ഗ​ഭീ​തി ഉ​ള​വാ​ക്കു​ന്നു​ണ്ട്‌. ഇ​വി​ടെ എ​ത്തു​ന്ന പ​ല​രും 65 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. പാ​ലോ​ട് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ അ​ടി​യ​ന്തി​ര​മാ​യി ഇ​വി​ടെ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.