വെ​ള്ള​റ​ട​യി​ല്‍ ര​ണ്ടു വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലേ​ക്ക്
Saturday, August 1, 2020 11:34 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലേ​ക്ക്. ആ​റാ​ട്ടു​കു​ഴി, വെ​ള്ള​റ​ട എ​ന്നീ​വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലേ​ക്കു മാ​റു​ന്ന​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ശി​പാ​ര്‍​ശ ചെ​യ്ത​ത്.

സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ അ​മ്പൂ​രി​യി​ലും ഒ​റ​റ​ശേ​ഖ​ര​മം​ഗ​ല​ത്തും കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ന്നു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴ​നാ​ട് വാ​ര്‍​ഡ് നാ​ളു​ക​ളാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ തു​ട​രു​ക​യാ​ണ്. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കു​ന്ന​ത്തു​കാ​ലി​ലെ സ്ഥി​തി ആ​ശാ​ങ്കാ​കു​ല​മാ​ണ്.​പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ലേ​റെ​യാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ തു​ട​രു​ക​യാ​ണ് കു​ന്ന​ത്തു​കാ​ല്‍. പ്ര​തി​ദി​നം ഏ​ഴെ​ട്ടു കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ന്നു.
ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന കാ​ര​ക്കോ​ണ​ത്തും പാ​ലി​യോ​ടും ന​ട​ത്താ​നു​ള്ള സൗ​ക​ര്യം പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

വെ​ള്ള​റ​ട ടൗ​ണി​നു സ​മീ​പം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച റി​ട്ട.​പോ​ലീ​സു​കാ​ര​ന്‍ അ​ട​ക്കം പ​ര​സ്യ​മാ​യി ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.