തീ​ര​മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന പേ​രി​നു​മാ​ത്രം; വി​ഴി​ഞ്ഞ​ത്ത് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​മ​സ​മി​തി
Saturday, August 1, 2020 11:38 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തീ​ര​ത്തെ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ക​ർ​മ​സ​മി​തി​ക്ക് രൂ​പം ന​ൽ​കി. നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ൻ​പ​ത് പേ​ര​ട​ങ്ങു​ന്ന വോ​ള​ന്‍റി​യ​ർ​മാ​ർ അ​ധി​കൃ​ത​ർ​ക്ക് വേ​ണ്ട സ​ഹാ​യം ന​ൽ​കും. ബോ​ധ​വ​ത്ക​ര​ണം, അ​ണു​നാ​ശി​നി ത​ളി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ,പോ​ലീ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​വ​രും ഉ​ണ്ടാ​കും. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​നാ​യി ക​ർ​മ്മ​സ​മി​തി അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള വാ​ട്സ് ആ​പ് ഗ്രൂ​പ്പും തു​ട​ങ്ങി. മീ​ൻ പി​ടി​ത്ത​മാ​രം​ഭി​ക്കു​ന്ന​തോ​ടെ തു​റ​മു​ഖ​ത്തെ നി​യ​ന്ത്ര​ണ​ത്തി​നും ഇ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നി​ട​യി​ൽ രോ​ഗ വ്യാ​പ​നം കൂ​ടു​ന്ന തീ​ര​ദേ​ശ​ത്ത് കോ​വ​ളം മു​ത​ൽ പൂ​വാ​ർ വ​രെ ഇ​ന്ന​ലെ ആ​കെ ന​ട​ന്ന​ത് 102 പേ​രു​ടെ പ​രി​ശോ​ധ​ന മാ​ത്രം. ഇ​തി​ൽ പ​ത്തൊ​ൻ​പ​ത് പേ​രു​ടെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് പോ​സി​റ്റീ​വാ​യി.​സ​മൂ​ഹ വ്യാ​പ​നം ന​ട​ന്ന പു​ല്ലു​വി​ള മേ​ഖ​ല​യി​ലും അ​ടി​മ​ല​ത്തു​റ​യി​ലും ഇ​ന്ന​ലെ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല. പു​ല്ലു​വി​ള​യി​ൽ ആ​കെ മൂ​ന്നു പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റീ​വാ​യി .ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

വെ​ങ്ങാ​നൂ​രി​ൽ ന​ട​ത്തി​യ അ​ൻ​പ​ത് പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പൂ​വാ​റി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തി​ത്തി രോ​ഗം പ​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ 49 പേ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി .പ​രി​ശോ​ധ​ന​ക​ൾ കു​ത്ത​നെ കു​റ​ച്ച​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.