കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ഒ​രാ​ള്‍ മ​രി​ച്ചു
Sunday, August 2, 2020 11:38 PM IST
ക​ല്ല​റ: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യാ​റി ഒ​രാ​ള്‍ മ​രി​ച്ചു.​ക​ട വ​രാ​ന്ത​യി​ൽ നി​ന്ന് ചാ​യ കു​ടി​ക്കു​ക​യാ​യി​രു​ന്ന ക​ല്ല​റ വ​ണ്ടി​ത്ത​ടം പ്ലാ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍(​ജാ​സ്മി​ന്‍ മ​ന്‍​സി​ല്‍) അ​ബ്ദു​ല്‍ സ​ലാം(49)​ആ​ണ് മ​രി​ച്ച​ത്.​അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ തെ​ങ്ങും​കോ​ട് കെ.​ടി.​കു​ന്നി​ല്‍ ജി​തി​ന്‍ ഭ​വ​നി​ല്‍ ജി​ത്തു(27)​വി​ന് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ട്ട​റ ജം​ഗ്ഷ​നി​ലായി​രു​ന്നു അ​പ​ക​ടം. ചെ​റു​വാ​ളം ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​ര്‍ ജി​ത്തു ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ അ​ബ്ദു​ല്‍ മ​നാ​ഫി​ന്‍റെ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇൗ ​സ​മ​യം തി​ണ്ണ​യി​ല്‍ ചാ​യ​കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​ബ്ദു​ല്‍ സ​ലാം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കേ​ാള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി അ​ബ്ദു​ല്‍ സ​ലാം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പെ​ട്ട കാ​റി​ലെ യാ​ത്ര​ക്കാ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.​സ​ലീ​നാ ബീ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജാ​സ്മി​ന്‍,ബി​ലാ​ല്‍ .