വ​യോ​ധി​ക​ന് കൈ​ത്താ​ങ്ങാ​യി വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ്
Sunday, August 2, 2020 11:38 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ത​നി​ച്ചു ക​ഴി​യു​ന്ന രോ​ഗി​യാ​യ വ​യോ​ധി​ക​ന് കൈ​ത്താ​ങ്ങാ​യി വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ്. വീ​ട്ടി​ലേ​ക്കു​ള്ള ക​ട്ടി​ലും, ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ളും , വ​സ്ത്ര​ങ്ങ​ളും, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് മാ​തൃ​ക​യാ​യ​ത്. പു​ല്ല​മ്പാ​റ​വ​ട്ട​പ്പാ​റ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​ണ് ജ​ന​മൈ​ത്രി പോ​ലീ​സ് ര​ക്ഷ​ക​നാ​യ​ത്. വ​യോ​ധി​ക​ൻ സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ ത​റ​യി​ലാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മ​രു​ന്നും കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബീ​റ്റ് ഓ​ഫീ​സ​ർ ഷ​ജി​ൻ സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ചാ​രി​റ്റി​യു​ടെ​യും, പോ​ലീ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ട്ടി​ൽ സ​ഹാ​യം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ വി​ജ​യ​കു​മാ​ർ ,അ​നൂ​പ്, മ​ഹേ​ഷ് പോ​ലീ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ ശ്രീ​ഹ​രി, ഭാ​ര​വാ​ഹി​ക​ളാ​യ സു​ബി​ൻ , നി​ഖി​ൽ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.