തീ​ര​ത്ത് ആ​ശ്വാ​സം; രോ​ഗ​മു​ക്തി നേ​ടി​യ​ത് 331 പേ​ർ
Sunday, August 2, 2020 11:40 PM IST
വി​ഴി​ഞ്ഞം: സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യ പു​ല്ലു​വി​ള തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ 517 പേ​രി​ൽ 331 പേ​രും അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത് 186 പേ​ർ മാ​ത്രം. സ​മൂ​ഹ വ്യാ​പ​നം ക​ണ്ടെ​ത്തി​യ പു​ല്ലു​വി​ള, ക​രിം​കു​ളം, കൊ​ച്ചു​തു​റ, പ​ള്ളം മേ​ഖ​ല​ക​ളി​ലാ​യി 1416 ടെ​സ്റ്റു​ക​ളാ​ണ് ആ​കെ ന​ട​ന്ന​ത്.
രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 250 കി​ട​ക്ക​ക​ൾ ഉ​ള്ള ര​ണ്ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളും ഇ​വി​ടെ ആ​രം​ഭി​ച്ചു.​ക​ഴി​ഞ്ഞ മാ​സം ആ​ദ്യം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.​തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രോ​ഗം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പ​ട​ർ​ന്ന​താ​യി പ​രി​ശോ​ധ​യി​ൽ​അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് ശേ​ഷം കു​ത്ത​നെ​ക്കു​റ​ച്ച പ​രി​ശോ​ധ​ന ര​ണ്ട് ദി​വ​സ​മാ​യി പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു.​ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വ​യോ​ധി​ക​രി​ലും മ​റ്റ് രോ​ഗ​മു​ള്ള​വ​രി​ലും മാ​ത്ര​മാ​യി അ​ൻ​പ​തി​ൽ താ​ഴെ ടെ​സ്റ്റു​ക​ളാ​യും​പ​രി​മി​ത​പ്പെ​ടു​ത്തി. ആ​ദ്യ​മു​പ്പ​ത്താ​റ് പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ മു​പ്പ​ത് പേ​ർ​ക്കും രോ​ഗം പോ​സി​റ്റീ​വാ​യി അ​ധി​കൃ​ത​രെ ഞെ​ട്ടി​ച്ച അ​ടി​മ​ല​ത്തു​റ​യി​ലെ പ​രി​ശോ​ധ​ന​യും മു​ന്ന് ദി​വ​സ​മാ​യി മു​ട​ങ്ങി. ആ​കെ ന​ട​ന്ന​ത് ഇ​രു​ന്നൂ​റോ​ളം പ​രി​ശോ​ധ​ന​യെ​ന്നും പ​രാ​തി. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി​യ പൂ​വാ​റി​ൽ ഇ​നി നാ​ളെ മു​ത​ലെ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​വെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. അ​ൻ​പ​ത് പേ​ർ​ക്കു​ള്ള ടെ​സ്റ്റാ​ണ് ന​ട​ത്തി​യ​ത് .ഇ​തി​ൽ ഉ​ർ​സ്വ​ലൈ​ൻ സ​ന്യ​സ്ത സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് സി​സ്റ്റ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പോ​ർ​ക്ക് രോ​ഗം പോ​സി​റ്റീ​വാ​യി .രോ​ഗം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.