പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ: പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
Sunday, August 2, 2020 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ. ഇ​വ ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ട​ത്തി​യ​വ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അം​ഗം രാ​ജീ​വ് പി. ​നാ​യ​ർ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​വ​ധി ദി​വ​സ​ത്തി​ൽ വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​ട​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തു​ന്ന​തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ര​ണ്ട് ലോ​ഡ് ഫ​ർ​ണി​ച്ച​റു​ക​ൾ ക​ട​ത്തി​യെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തി ക​ട​ത്തി​യ സാ​ധ​ന​ങ്ങ​ളി​ൽ കു​റ​ച്ച് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.