ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Sunday, August 2, 2020 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട് : തോ​ട്ടി​ൽ ത​ള്ള​നാ​യി ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.​എം​സി റോ​ഡി​നു സ​മീ​പ​ത്തെ തൈ​ക്കാ​ട് തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​നെ​ത്തി​യ ലോ​റി​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. സം​ഘ​മെ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണ് ലോ​റി​ക​ളി​ലെ​ന്ന​റി​ഞ്ഞ​ത്.​ഉ​ട​ൻ ത​ന്നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​വ​ര​മ​റി​യി​ച്ചു. എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ചു​ള്ളി​മാ​നൂ​ര്‍ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ നി​ർ​മി​ച്ച കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണും വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഷീ​ബാ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍ ഷാ, ​വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.