കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലായിരു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു
Monday, August 3, 2020 1:18 AM IST
നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. ക​ല്ലി​യൂ​ർ ക​മു​ക​റ​ത്ത​ല വി​ഷ്ണു​ഭ​വ​നി​ൽ ജ​യാ​ന​ന്ദ​ൻ (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ക​ഴി​ഞ്ഞ മാ​സം 26ന് ​പ​നി, ത​ല​വേ​ദ​ന,ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബാ​ല​രാ​മ​പു​ര​ത്തെ സ്നേ​ഹ ആ​ശു​പ​ത്രി​യി​ൽ ഡോക്ടറെ കണ്ടിരു​ന്നു. കു​റ​വി​ല്ലാ​ത്ത​തി​നാ​ൽ 28ന് ​അ​വ​ണ​കു​ഴി​യി​ലെ കെ.​വി. ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. പി​ന്നീ​ട് 31 ന് ​നെ​യ്യാ​റ്റി​ൻ​ക​ര നിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 22ന് ​ജ​യാ​ന​ന്ദ​ന്‍റെ ഭാ​ര്യാ പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് നെ​ല്ലി​മൂ​ട് ക​ണ്ണ​റ​വി​ള​യി​ലെ ഭാ​ര്യ വീ​ട്ടി​ൽ 26ന് ​ച​ട​ങ്ങ് ക​ഴി​യും വ​രെ താ​മ​സി​ച്ചി​രു​ന്നു. ക​ല്ലി​യൂ​ർ, പു​ന്ന​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ക​ട​ക​ളി​ലും പോ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രും ബ​ന്ധു​ക്ക​ളു​മാ​യി​ട്ടു​ള്ള കു​റെ പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ജ​യാ​ന​ന്ദ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നു​ള്ള ചെ​ല​വ് പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കും. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന് സം​സ്ക​രി​ക്കും. ഭാ​ര്യ: സെ​ലീ​ന. മ​ക്ക​ൾ : വി​ഷ്ണു, വീ​ണ.