മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു
Tuesday, August 4, 2020 11:22 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് കാ​ല​ത്ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും മ​റ്റും സ​ഹാ​യ​ക​ര​മാ​യി മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യാ​ണ് ഈ ​സ​ഞ്ച​രി​ക്കു​ന്ന ക്ലി​നി​ക്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ക.
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ 9447081112 (ഡോ. ​കെ.​സി പ്ര​സാ​ദ്) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ മൊ​ബൈ​ല്‍ ക്ലി​നി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന സൗ​ക​ര്യ​ങ്ങ​ള്‍ അ​റി​യാ​നാ​കും.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്ക് തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ണാ​ര്‍​ഥം ആ​ദ്യ​ത്തെ ക്ലി​നി​ക്കാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ആ​റാ​ലും​മൂ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന റീ​ജ​ണ​ല്‍ അ​നി​മ​ല്‍ ഹ​സ്ബ​ന്‍​ഡ​റി സെ​ന്‍റ​റി (ആ​ര്‍​എ​എ​ച്ച്സി) ലാ​ണ് എ​മ​ര്‍​ജ​ന്‍​സി ടീ​മി​നെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.