മ​ന്ത്രി ഇ​ട​പെ​ട്ടു; പേ​പ്പാ​റ​യി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Tuesday, August 4, 2020 11:22 PM IST
വി​തു​ര: പേ​പ്പാ​റ റേ​ഞ്ചി​ലെ തോ​ട​യാ​ർ സെ​ക്ഷ​നി​ൽ ന​ട​ത്തി​യ അ​ന​ധി​കൃ​ത വാ​ച്ച​ർ നി​യ​മ​നം മ​ന്ത്രി കെ.​രാ​ജു ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. അ​ന​ധി​കൃ​ത നി​യ​മ​ന​ത്തി​നെ​തി​രെ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. വ​ന മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വാ​ച്ച​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു​മാ​സം ജോ​ലി​ചെ​യ്താ​ലും 20 ദി​വ​സ​ത്തെ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
ഇ​തി​നി​ട​യി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ തൊ​ഴി​ലി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഐ​എ​ഫ്എ​സ് നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.
സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​ന്ത്രി കെ.​രാ​ജു​വു​മാ​യി എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഫോ​ർ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മീ​നാ​ങ്ക​ൽ കു​മാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.​ ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​പ്ര​ശാ​ന്ത്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്.​റ​ഷീ​ദ്, എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​റ​ത്തി​പാ​റ സ​ജീ​വ്, എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കു​ട്ട​പ്പാ​റ ഷി​ബു, വി​ൻ​സെ​ന്‍റ്, സ​ജി തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.