സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Wednesday, August 5, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം : ജ​വ​ഹ​ര്‍ ബാ​ല്‍ മ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് എം ​ടേ​ക്കി​ക്കി​ലൂ​ടെ തു​ട​ക്ക​മാ​യി. മീ​റ്റ് ആ​ൻ​ഡ് ടോ​ക്ക് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി 19 വ​രെ ന​ട​ക്കും. ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​രം, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​മു​ഖ​രു​ടെ സം​വാ​ദ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഏ​ഴു വ​രെ സൂം ​പ്ലാ​റ്റ് ഫോ​മി​ല്‍ പ​രി​പാ​ടി ന​ട​ക്കും. ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ടി ബ​ല്‍​റാം എം​എ​ല്എ, സി​നി​മാ പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, ജി. ​വേ​ണു​ഗോ​പാ​ല്‍, ബാ​ല്‍ മ​ഞ്ച് ദേ​ശീ​യ പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ഡോ.​ജി.​വി ഹ​രി, ദേ​ശീ​യ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ര​മ്യ ഹ​രി​ദാ​സ് എം​പി തു​ട​ങ്ങി​യ​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.