വീ​ട്ടി​ൽ മ​രി​ച്ച വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക്കും കോ​വി​ഡ്
Thursday, August 6, 2020 11:25 PM IST
വി​ഴി​ഞ്ഞം: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ ശേ​ഷം വീ​ട്ടി​ൽ മ​രി​ച്ച വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ഴി​ഞ്ഞം പ​ള​ളി​ത്തു​റ പു​ര​യി​ട​ത്തി​ൽ ഇ. ​സി​ൽ​വ​ഡി​മ (62)യ്ക്കാ​ണ് മ​ര​ണ ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ൽ​വ​ഡി​മ​യെ ഒ​രാ​ഴ്ച്ച മു​മ്പ് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.​മു​ക്കോ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി സി​ൽ​വ​ഡി​മ​യു​ടെ സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച ശേ​ഷം കോ​വി​ഡ് പ്രോ​ട്ടോ​ക്കാ​ൾ അ​നു​സ​രി​ച്ച് വി​ഴി​ഞ്ഞം സി​ന്ധു​യാ​ത്ര മാ​ത ഇ​ട​വ​ക പ​ള​ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ബു​ധ​നാ​ഴ്ച്ച വൈ​കി​ട്ടോ​ടെ​യാ​ണ് സി​ൽ​വ​ഡി​മ കോ​വി​ഡ് പോ​സീ​റ്റി​വാ​യി​രു​ന്നെ​ന്ന പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തെ​ന്നും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.