ലൈ​ഫ് മി​ഷ​ന്‍: അ​പേ​ക്ഷ 14വ​രെ
Thursday, August 6, 2020 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 2017 ലെ ​ലൈ​ഫ് മി​ഷ​ന്‍ ലി​സ്റ്റി​ല്‍ നി​ന്നും വി​ട്ടു​പോ​യ അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളേ​യും 2017നു​ശേ​ഷം അ​ര്‍​ഹ​ത നേ​ടി​യ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി14. അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി അ​പേ​ക്ഷ ന​ല്‍​കാം.
ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍: 2020 ജൂ​ലൈ ഒ​ന്നി​ന് മു​ന്‍​പ് റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ള്ള കു​ടും​ബം( റേ​ഷ​ന്‍ കാ​ര്‍​ഡി​ലു​ള്ള ഒ​രു അം​ഗ​ത്തി​നും വീ​ട് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ന് ബാ​ധ​ക​മ​ല്ല.) സ​ര്‍​ക്കാ​ര്‍,അ​ര്‍​ദ്ധ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ര്‍, പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ല, വ​രു​മാ​ന​പ​രി​ധി വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു ല​ക്ഷം രൂ​പ, സ്ഥ​ല​മോ നി​ല​മോ ആ​യി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ല്‍ ഉ​ള്ള​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ല (പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ന് ബാ​ധ​ക​മ​ല്ല), ഉ​പ​ജീ​വ​ന​ത്തി​ന​ല്ലാ​തെ നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ല, അ​വ​കാ​ശി​ക​ള്‍​ക്ക് വ​സ്തു​ഭാ​ഗം ചെ​യ്ത് ന​ല്‍​കി​യ​തി​നാ​ല്‍ വീ​ടും സ്ഥ​ല​വും ഇ​ല്ലാ​താ​യ​വ​ര്‍​ക്ക് അ​ര്‍​ഹ​ത​യി​ല്ല. ജീ​ര്‍​ണ്ണി​ച്ച, അ​റ്റ​കു​റ്റ​പ്പ​ണി വ​ഴി വാ​സ​യോ​ഗ്യ​മാ​ക്ക​ല്‍ സാ​ധി​ക്കാ​ത്ത വീ​ടു​ക​ള്‍​ക്ക് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കും.​
ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ര്‍​ക്കു​ള്ള അ​ര്‍​ഹ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍: സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​ര്‍,റേ​ഷ​ന്‍​കാ​ര്‍​ഡി​ല്‍ പേ​രു​ള്ള കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ ഭൂ​മി​യി​ല്ലാ​ത്ത​വ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ത്തം പേ​രി​ലും കൂ​ടി മൂ​ന്നു സെ​ന്‍റി​ല്‍ കു​റ​വ് ഭൂ​മി ഉ​ള്ള​വ​ര്‍.

അ​പേ​ക്ഷ​യോ​ടൊ​പ്പം
സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ള്‍

=റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്=ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്= വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് =റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഭൂ​മി​യി​ല്ലെ​ന്ന് വി​ല്ലേ​ജ് ഒാ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന സാ​ക്ഷ്യ​പ​ത്ര​ം. =പ​ഞ്ചാ​യ​ത്തി​ലോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലോ അ​പേ​ക്ഷ​ക​നോ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കോ ഭൂ​മി​യി​ല്ലാ എ​ന്ന ഗു​ണ​ഭോ​ക്താ​വി​ന്‍റെ സാ​ക്ഷ്യ പ​ത്രം = മു​ന്‍​ഗ​ണ​ന ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​യ​ത് സം​ബ​ന്ധി​ച്ച് സാ​ക്ഷ്യ പ​ത്ര​ങ്ങ​ള്‍.