ചാ​ല ക​മ്പോ​ളം നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
Thursday, August 6, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ചാ​ല ക​മ്പോ​ളം നി​ബ​ന്ധ​ന​ക​ളോ​ടെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.​മാ​ർ​ക്കി​റ്റി​ൽ പ​ച്ച​ക്ക​റി, ധാ​ന്യ മൊ​ത്ത വ്യാ​പാ​രം സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ 11വ​രെ പ്ര​വ​ർ​ത്തി​ക്കും. മ​റ്റെ​ല്ലാ ക​ട​ക​ൾ​ക്കും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വ​ർ​ത്തി​ക്കും.
ക​ട​ക​ൾ​ക്ക് ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും എ​ല്ലാ ക​ട​ക​ളും ഞാ​യ​റാ​ഴ്ച അ​ട​ഞ്ഞു കി​ട​ക്കും. ല​ക്ഷ്യ സ്ഥാ​ന​ത്തേ​ക്ക് ച​ര​ക്കു​ക​ൾ എ​ത്തി​ക്കു​വാ​നു​ള്ള ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ൾ നി​ന്നു​മു​ള്ള വ്യാ​പാ​രി, തൊ​ഴി​ലാ​ളി എ​ന്നി​വ​ർ ചാ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​വാ​ദ​മി​ല്ല. വാ​ഹ​ന പാ​ർ​ക്കിം​ഗ്, അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള ക​വാ​ട​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് നി​ശ്ച​യി​ക്കു​ന്ന പ്ര​കാ​രം ആ​യി​രി​ക്കും. ക​മ്പോ​ള​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള സാ​മൂ​ഹി​ക അ​ക​ലം ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്ന് ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും.​വ്യാ​പാ​രി​ക​ൾ സ്ഥാ​ഥ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കും.
ക​മ്പോ​ള​ത്തി​ലെ എ​ല്ലാ വ്യാ​പാ​രി​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​ശാ​ല സു​രേ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.