രാ​ജു​വി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പ​ത്ത​ര​മാ​റ്റ്
Thursday, August 6, 2020 11:48 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വ​ഴി​വ​ക്കി​ല്‍ നി​ന്നു ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ ബാ​ഗ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ട​മ​യ്ക്കു തി​രി​കെ ല​ഭി​ച്ചു. ആ​റ്റു​കാ​ല്‍ ചി​റ​മു​ക്ക് സു​ദേ​വ​ത്തി​ല്‍ രാ​ജു (49) ആ​ണ് ബാ​ഗ് തി​രി​കെ ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.
പ​ട്ടം വൈ​ദ്യു​ത​ഭ​വ​ന് മു​ന്നി​ല്‍ നി​ന്നാ​ണ് രാ​ജു​വി​ന് 25 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഗി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ള്‍​വ​ച്ചാ​ണ് പോ​ലീ​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്.
തു​ട​ര്‍​ന്ന് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. മു​ട്ട​ട ഗാ​ന്ധി​ന​ഗ​ര്‍ ജി​എ​ന്‍​ആ​ര്‍​എ 31ല്‍ ​ശ്രീ​ധ​ര​ന്‍റെ (68) പ​ഴ്സാ​ണ് തി​രി​കെ​കി​ട്ടി​യ​ത്.
ശ്രീ​ധ​ര​ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ഹ​രി​ലാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ട​മ​യ്ക്ക് സ്വ​ര്‍​ണാ​ഭ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.
ആ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​കെ ന​ല്‍​കാ​ന്‍ കാ​ണി​ച്ച സ​ന്മ​ന​സ്‌​സി​ന് ഓ​ട്ടോ​ഡ്രൈ​വ​റാ​യ രാ​ജു​വി​ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പാ​രി​തോ​ഷി​ക​വും ന​ല്‍​കി. തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്നു ക​രു​തി​യ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​വ​ശ​മെ​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷ​ത്താ​ല്‍ രാ​ജു​വി​ന് അ​ക​മ​ഴി​ഞ്ഞ ന​ന്ദി​പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ശ്രീ​ധ​ര​ന്‍ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യ​ത്.