സ്പെ​ഷ​ൽ ഡ്രൈ​വ് : 1048 പേ​ർ​ക്കെ​തി​രെ നടപടി
Thursday, August 6, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​ഗ​ര​ത്തി​ലെ ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
അ​തോ​ടൊ​പ്പം കോ​വി​ഡ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും ഊ​ർ​ജിത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
പു​തു​താ​യി ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ക​ല്ലി​യൂ​ര്‍ ഓ​ഫീ​സ് വാ​ര്‍​ഡ് അ​ട​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഉ​പ​ഭോ​യോക്താ​ക്ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് 19 സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നാ​യി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ ഇ​ന്ന​ലെ 1048 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
സി​റ്റി പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന മാ​സ്‌​സ് ഡ്രൈ​വിൽ ഇ​ന്ന​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ൽ 1048 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മാ​സ്ക്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 539 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യും, സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ കാ​ണ​പ്പെ​ട്ട 91 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 300 ക​ട​ക​ള്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.