വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
Saturday, August 8, 2020 1:37 AM IST
വെ​ഞ്ഞാ​റ​മൂ​ട് : കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ന്ന് വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു .കി​ളി​മാ​നൂ​ർ അ​ട​യ​മ​ൺ ആ​റ്റൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം സ​ൽ​മി​യ മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷീ​ജ (50) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഷാ​ന​വാ​സി (55)നെ​യാ​ണു കി​ളി​മാ​നൂ​ർ പോ​ലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കി​ളി​മാ​നൂ​ർ ഊ​മ​ൺ പ​ള്ളി​ക്ക​ര ഇ​ര​പ്പി​ൽ ക​ല്ലി​ടു​ക്കി​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഷാ​ന​വാ​സി​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ ആ​യൂ​ർ മ​ഞ്ഞ​പ്പാ​റ​യാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്.

അ​വി​ടെ നി​ന്നാ​ണ് ഷാ​ന​വാ​സി​ന്‍റെ ജ​ന്മ സ്ഥ​ല​മാ​യ ആ​റ്റൂ​രി​ൽ വാ​ട​ക​ക്ക് താ​മ​സ​മാ​ക്കി​യ​ത് .ഷീ​ജ ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത് . ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഷാ​ന​വാ​സ് ഉ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ വ​ന്ന​ശേ​ഷം നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും നാ​ട്ടു​കാ​ർ പോ​ലീസി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീസ് ഷാ​ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് .

റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സും മ​റ്റും ന​ട​ത്തി വ​ന്ന ഷാ​ന​വാ​സ് ഇ​പ്പോ​ൾ ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​ണ് . ഭാ​ര്യ​യു​മാ​യി പ​തി​വാ​യി ക​ല​ഹം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി അ​ഴൂ​രി​ൽ കൊ​ണ്ടു​പോ​യി പെ​രു​മാ​തു​റ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.​മ​ക്ക​ൾ: അ​ജ്മ​ൽ,അ​ജാ​സ് .