മ​രം​വീ​ണ് വീ​ട് ത​ക​ർ​ന്നു
Saturday, August 8, 2020 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കഴിഞ്ഞദിവസമു ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​നാ​ശം. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.​വെ​ഞ്ഞാ​റ​മൂ​ട് കാ​വ​റ കൃ​ഷ്ണ കൃ​പ​യി​ൽ കെ.​എ​സ്. സു​മേ​ഷി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് സ​മീ​പ​ത്തു നി​ന്ന മ​രം ക​ട​പു​ഴ​കി​വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് -ആ​റ്റി​ങ്ങ​ൽ റോ​ഡി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​യ്ക്ക് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​രം വീ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി.